കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി
Mar 28, 2026 07:01 PM | By PointViews Editor

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുന ഖാർഗെയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് കെ.സുധാകരനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ദേശീയ പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെത്തിയ കെ.സുധാകരനുമായി രാഹുൽ ഗാന്ധിയും ചർച്ച നടത്തി. കെ സുധാകരൻ കുടുംബസമേതമാണ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെയും കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരൻ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യഥാർത്ഥ പോരാളിയാണ് സുധാകരനെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ നൂറ് സീറ്റുകളോടെ കോൺഗ്രസ് വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കമാൻഡ് നിർദേശ പ്രകാരം ഡൽഹിയിലെത്തിയ സുധാകരൻ മകനും മകന്റെ ഭാര്യയ്ക്കുമൊപ്പമാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ സുധാകരൻ പാർട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തിൽ കുറേ ദിവസം ഡൽഹിയിൽ തന്നെ തുടർന്ന കെ സുധാകരൻ ഒടുവിൽ ഹൈക്കമാൻഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.

കെ.സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ഹൈക്കമാൻഡ്. പിന്നീട് സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാകുകയായിരുന്നു. രാഹുൽ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് മുൻകൈയെടുത്തത്.

K. Sudhakaran was a Congress leader who fought for the people: Rahul Gandhi

Related Stories
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
Top Stories